ന്യൂഡല്‍ഹി: നാല് മാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്.
പുതിയവില ഇങ്ങനെ
തിരുവനന്തപുരം: പെട്രോള്‍ – 107.31 ഡീസല്‍ – 94.41
കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40
കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ – 92.61
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.
137 ദിവസം മാറ്റമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാര്‍ച്ച് 22നു രാവിലെ ആറു മുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡീലര്‍മാരെ അറിയിച്ചു. 2021 നവംബര്‍ 2നായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.
Discussion about this post