തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 4730 രൂപയാണ്. ഒരുപവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ്ണവില ഇന്നും കുറഞ്ഞത്.
ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.
സംസ്ഥാനത്ത് സ്വര്‍ണ്ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി താഴോട്ട് പോവുകയാണ്. റഷ്യ-യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണ്ണ വില താഴേക്ക് പോകുകയായിരുന്നു.
Discussion about this post