സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ മതിലുചാടിയെത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാര്‍ നായ്ക്കളെ അഴിച്ചുവിട്ട് ഓടിച്ചു. മുരിക്കുംപുഴയിലാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കല്ലിടാനാകാതെ തിരിച്ചുപോകേണ്ടി വന്നത്.
ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതിലുചാടി വീട്ടുവളപ്പില്‍ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥന് വളര്‍ത്തുനായ്ക്കളെ തുറന്നുവിടുകയായിരുന്നു. ഇതോടെ കല്ലിടലില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ഈ പ്രദേശത്ത് 23 ഓളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്ന് പ്രതിഷേധവുമായെത്തിയവര്‍ പറഞ്ഞു. സമരസമിതി സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, ജില്ലാ കോര്‍ഡിനേറ്റര്‍ ഷൈജു, മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ ഷാനവാസ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് അജിത്കുമാര്‍, മംഗലപുരം പഞ്ചായത്തംഗം എസ്.ശ്രീചന്ദ്, യൂത്ത്കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം സെക്രട്ടറി രാജേഷ് മുല്ലശ്ശേരി, അഡ്വ. എസ്. ഹാഷിം, അഹമ്മദാലി, നസീറ എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post