നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു.ചടങ്ങിന് ശേഷം മോഹൻലാലിനും മമ്മൂട്ടിക്കും സിദ്ദിഖിനും ഒപ്പമുള്ള ചിത്രം വി ഡി സതീശൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രമാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. ദീലിപിന്റെ ഭാഗം വെട്ടിമാറ്റിയ ചിത്രത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിമർശിക്കുന്നവരും ചുരുക്കമല്ല
Discussion about this post