കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളില്‍ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തില്‍ വച്ചു അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ മുഖേനയാണു പരാതി നല്‍കിയത്. 2015 ഏപ്രിലില്‍ വിവാഹത്തിനു മേക്കപ് ചെയ്യാന്‍ ചെന്നപ്പോള്‍ സാരി ഉടുപ്പിച്ചു നല്‍കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചെന്നാണു യുവതിയുടെ പരാതി.
അതേസമയം അനീസ് കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ ഉണ്ടെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതി ദുബായിലേക്കു പോയെങ്കിലും 3 ദിവസം മുന്‍പു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോര്‍ട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതിനിടെ വിവാഹ മേക്കപ്പിനായി അനീസ് അന്‍സാരിയെ ബുക് െചയ്തിരുന്നവര് പണം തിരികെ വാങ്ങാന്‍ സ്റ്റുഡിയോയില്‍ എത്തുന്നുണ്ട്.
Discussion about this post