ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പൊരിയില്‍ തീപിടുത്തം. കുട്ടികളടക്കം ഏഴ് പേര് മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. തീപിടിത്തത്തില്‍ അറുപതോളം കുടിലുകള്‍ കത്തിനശിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്ത കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സ്ഥലം സന്ദര്‍ശിച്ചു. ുലര്‍ച്ചെ 4 മണിയോടെയാണ് തീ അണക്കാനായത്.
Discussion about this post