കൊച്ചി: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അച്ഛന് സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസെടുത്തു. ബാലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് കേസെടുത്തത്. രണ്ട് പേരെയും ഉടന്‍ അറസ്റ്റ് ചെയ്യും.
ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിന് സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.
പൊലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് പുലര്‍ച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോണ്‍ ബിനോയ് ഡിക്രൂസ് തന്റെ സൂഹൃത്താണ്.
Discussion about this post