ചെന്നൈ നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ ദളിത് മേയറായി സ്ഥാനമേറ്റിരിക്കുകയാണ് ഡിഎംകെ നേതാവായ ആര്.പ്രിയ. ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ മേയറുമാണ് 28കാരിയായ പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് പ്രിയ.
ജിസിസി കമ്മീഷണര്‍ ഗഗന്‍ദീപ് സിംഗ് ബേദിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അടുത്തിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ മംഗലപുരം വാര്‍ഡ് 74 ന്റെ കൗണ്‍സിലറായാണ് പ്രിയ തിരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ ഡിഎംകെ എംഎല്‍എ ചെങ്ങൈ ശിവത്തിന്റെ ചെറുമകളാണ് ആര്.പ്രിയ. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണ് പ്രിയ.
30 വര്‍ഷത്തിലേറെയായി പാര്‍ട്ടിയില്‍ തുടരുന്ന തിരു വി കാ നഗറിലെ വാര്‍ഡ് തല ഡിഎംകെ പ്രവര്‍ത്തകനായ ‘പേരമ്പൂര്‍’ ആര് രാജന്റെ മകളാണ് പ്രിയ. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന പ്രിയ ശ്രീ കന്യകാ പരമേശ്വരി ആര്‍ട്സ് കോളേജ് ഫോര്‍ വിമന്‍സില്‍ നിന്നാണ് എംകോം പൂര്‍ത്തിയാക്കിയത്.
Discussion about this post