ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് അമിത് ഷാ പറഞ്ഞു. കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
ആഭ്യന്തരമന്ത്രി ഹിജാബ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പുവെച്ച നിവേദനം കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് നല്കി. അതേസമയം പ്രതിഷേധങ്ങളെ കര്‍ശനമായി നേരിടാന്‍ ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post