തിരുവനന്തപുരം: എയര്‍ ഇന്ത്യാ സാറ്റ്സ് കേസിലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ അട്ടിമറിക്കാനും എം ശിവശങ്കര്‍ ഇടപെട്ടുവെന്ന് സ്വപ്ന സുരേഷ്. സത്യം പറഞ്ഞതിലുള്ള പ്രതികരണമാണ് തനിക്കെതിരായ കുറ്റപത്രം. അധികാരം ഉപയോഗിച്ച് ശിവശങ്കര്‍ തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന ആരോപിച്ചു.
എയര്‍ ഇന്ത്യാ സാറ്റ്സ് കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്നായിരുന്നു ഒന്നരവര്‍ഷം മുമ്പ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട മറ്റ് കേസുകളിലെന്ന പോലെ സാറ്റ്സ് കേസിലെയും ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങി. എന്നാല്‍ തന്റെ വെളിപ്പെടുത്തലും പിന്നാലെയുള്ള കുറ്റപത്ര സമര്‍പ്പണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.
Discussion about this post