പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 43 മണിക്കൂറുകള്‍ പിന്നിടവെ രക്ഷകരായി സൈന്യമെത്തി. ബാബുവിനെ രക്ഷിക്കാനുള്ള അന്തിമ രക്ഷാദൗത്യം ആരംഭിച്ചു. ബാബുവിന്റെ അടുത്തെത്തിയ ദൗത്യസംഘാംഗം ബാബുവുമായി മലയിടുക്കില്‍ നിന്ന് മുകളിലേക്ക് കയറിത്തുടങ്ങി.
നീണ്ട ദുരിതത്തിനൊടുവില്‍ സൈനികര്‍ ബാബുവിന്റെ അരികിലെത്തി വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. ഇതിന് ശേഷമാണ് മലയിടുക്കില്‍ നിന്ന് ബാബുവിനെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചത്. രാത്രി മലകയറിയ ദൗത്യസംഘാംഗങ്ങളാണ് ബാബുവിന്റെ അരികിലെത്തിയത്.
കേരളത്തില്‍ ഒരാള്‍ക്കായി ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല് വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു.
Discussion about this post