മലപ്പുറം: പ്രമുഖ ചരിത്രകാരന് ഡോ.എം ഗംഗാധരന് അന്തരിച്ചു. 89 വയസായിരുന്നു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം.
മലബാര്‍ കലാപം സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മലബാര്‍ കലാപം സംബന്ധിച്ച പ്രബന്ധത്തിന് 1986ലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി ലഭിച്ചത്. മലപ്പുറം പരപ്പനങ്ങാടിയില്‍ പി കെ നാരായണന് നായരുടെയും മുറ്റയില്‍ പാറുകുട്ടിയമ്മയുടെയും മകനായി 1933ലായിരുന്നു ജനനം.
1954ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരിക്കേ അധ്യാപക ജോലിയിലേക്ക് തിരിഞ്ഞു. കോഴിക്കോട് ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജടക്കം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി. ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പഠനങ്ങളെഴുതി. മലബാര്‍ റെബല്യന്‍ 1921-22 എന്ന അദ്ദേഹത്തിന്റെ പഠനം മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന്് വിലയിരുത്തി.
അതേവരെ അഭ്യൂഹങ്ങളും കെട്ടുകഥകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന മലബാര്‍ കലാപത്തെ ആധികാരികമായി രേഖകള്‍ സഹിതം വിലയിരുത്തി.
Discussion about this post