പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെയാണ് യുവാവ് വനത്തിനുളളിലെ മലയിടുക്കില്‍ കുടുങ്ങിയത്. കൂമ്പാച്ചി മലയിലേക്കുള്ള നാലംഗ സംഘത്തിന്റെ യാത്രയില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബു എന്ന യുവാവ് അപകടത്തില്‍പ്പെട്ടത്. ബാബു തന്നെയാണ് അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എടുത്ത് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.
ഭക്ഷണവും വെള്ളവും ലഭിക്കാതെ 25 മണിക്കൂര്‍ പിന്നിടുകയാണ്.
നാവികസേനയോട് ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിച്ചു. സ്ഥലം നിരീക്ഷിച്ച ശേഷം മടങ്ങി. എന്‍.ഡി.ആര്.എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
തിരഞ്ഞെത്തിയവര്‍ക്ക് ബാബുവിനെ കാണാന്‍ കഴിഞ്ഞെങ്കിലും അടുത്തേക്ക് എത്താനായിട്ടില്ല.
Discussion about this post