കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങിയ ഗുണ്ടാ നേതാവ് പല്ലന് ഷൈജു പോലീസിന്റെ പിടിയിലായി. മലപ്പുറം കോട്ടക്കല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പല്ലന് ഷൈജുവിനെ പുറത്താക്കിയിരുന്നു.
കൊലപാതകം, കുഴല്‍പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലന് ഷൈജു. തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്.
Discussion about this post