തിരുവനന്തപുരം: 10,11,12 ക്ലാസുകളില്‍ തിങ്കളാഴ്ച മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേകമാര്‍ഗരേഖ പുറത്തിറക്കും. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളാണ് രാവിലെ മുതല്‍വൈകിട്ട് വരെയാക്കുന്നത്. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, മോഡല്‍ പരീക്ഷക്ക് തയ്യാറെടുക്കുക എന്നിവക്കാണ് മുന്‍ഗണന. ഫോക്കസ് ഏരിയക്ക് പുറത്തു നിന്ന് 30 ശതമാനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍തീരുമാനം അതിനാല്‍ എല്ലാ പാഠങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Discussion about this post