താൻ ഐഫോൺ മാത്രമല്ല സമ്മാനമായി നൽകിയിട്ടുള്ളതെന്ന് സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കര്‍ ഐഎഎസിനെതിരെ രൂക്ഷവിമർശനമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ശിവശങ്കര്‍ തൻ്റെ ജീവിതത്തിലെ സുപ്രധാന ഭാഗമായ ആളാണ്. ഐടി വകുപ്പിൽ നിയമനം നേടിത്തന്നതും ശിവശങ്കറാണ്. കോൺസുലേറ്റിലെ ജോലി രാജിവച്ചതു പോലും ശിവശങ്കർ പറഞ്ഞിട്ടാണെന്നും, ശിവശങ്കർ പറഞ്ഞതട തടൻ അതേപടി അനുസരിക്കുകയായിരുന്നുവെന്നും സ്വപ്ന പറയുന്നു.
തൻ്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ശിവശങ്കർ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് മോശമാണ്. താൻ ഒരു ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരുമെന്നും അത് ബെസ്റ്റ് സെല്ലിങാകുമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു. തന്നെ നിലവിലെ അവസ്ഥയിലെത്തിച്ചതിൽ ശിവശങ്കറിന് പങ്കുണ്ട്. ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് ഫോണ്‍ നല്‍കിയത്. ഇനി ഒരു പെണ്‍കുട്ടിയോടും ശിവശങ്കര്‍ ഇങ്ങനെ ചെയ്യരുതെന്നും അവര്‍ പറഞ്ഞു.
Discussion about this post