ന്യൂഡല്‍ഹി: രാജ്യത്ത് കുടകള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സോഡിയം സയനൈഡ്, ഇറക്കുമതി ചെയ്യുന്ന നിര്‍മാണ വസ്തുക്കള്‍ എന്നിവയ്ക്കു വില കൂടും. വജ്രം, രത്നം എന്നിവയുടെ വില കുറയും. വജ്രത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു.
മൊബൈല്‍ ഫോണ്‍, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയുടേയും വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.
അതേസമയം ആദായ നികുതി സ്ലാബുകള്‍ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആദായ നികുതി തിരിച്ചടവ് പരിഷ്കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും.
Discussion about this post