ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്കാരം നാളെ നടക്കും. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. അപകടത്തില്‍ മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡല്‍ഹിയിലെത്തിക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണത്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, ഗവര്‍ണറും, വ്യോമസേനാ മേധാവിയും പുഷ്പചക്രം സമര്‍പ്പിക്കും. കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാവിലെ 11.15ന് ലോക്സഭയില്‍ പ്രസ്താവന നടത്തും.
Discussion about this post