തിരുവനന്തപുരം: വാക്സിന് എടുക്കാത്തവര്‍ രോഗികളായാല്‍ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് ഇനിയും സ്വീകരിക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്സിന് എടുക്കണം. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായത് കൊണ്ടാണ് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായത്. കോവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേര് ഇവിടെയുള്ളത് കൊണ്ടാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഇത് വരെ 96 ശതമാനം പേര് ആദ്യ ഡോസും, 65 ശതമാനം പേര് രണ്ടാം ഡോസും വാക്സിന് എടുത്തു. പതിനഞ്ചാം തീയതിക്കുള്ളില്‍ രണ്ടാം ഡോസ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലായിടത്തും വലിയ കൊവിഡ് ബാധ ഉണ്ടായപ്പോള്‍ നമ്മള് പ്രതിരോധം തീര്‍ത്തു, കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവര്‍ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post