കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സൈജു തങ്കച്ചന്റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.
ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്റെ അംശമുണ്ടാവും. ഈ സാഹചര്യത്തിലാണ് പരിശോധന. നേരത്തെ സൈജുവിന്റെ ഫോണില്‍ നിന്നും മൊഴിയില്‍ നിന്നും കിട്ടിയി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നന്പര് 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കഴിഞ്ഞ ദിവസം നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് നര്‍ക്കോട്ടിക് വിഭാഗം ഇന്നലെ പരിശോധന നടത്തിയിരുന്നു.
Discussion about this post