തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിനെതിരെ ചോദ്യങ്ങളുന്നയിച്ച് ലോകായുക്ത. കസാഖിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെങ്കില്‍ ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും ലോകായുക്ത നിര്‍ദ്ദേശം നല്കി.
ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന ചോദ്യത്തിന് യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാര്‍ശ ചെയ്തതെന്നായിരുന്നു് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു.
Discussion about this post