തിരുവനന്തപുരം: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി. അനുപമയുടെ പങ്കാളി അജിത്തിനെ വിളിച്ച് സിഡബ്ല്യൂസി വിവരം അറിയിക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലം വന്നതിന് പിന്നാലെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കിയത്.
ആന്ധ്ര പ്രദേശില്‍ നിന്നും എത്തിച്ച കുഞ്ഞ് തങ്ങളുടേതെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും പറഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെ കുഞ്ഞിനെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തന്നില്‍ നിന്നും കുഞ്ഞിനെ മാറ്റിയവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ അറിയിച്ചു.
Discussion about this post