ന്യൂഡല്‍ഹി: ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.
പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി വില കയറുന്നതിനിടെയാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്. വാറ്റ് നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
Discussion about this post