കോട്ടയം: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവം ക്വട്ടേഷനാണന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത് .
ഓട്ടോറിക്ഷ ഓടിക്കൊണ്ടിരിക്കുന്നതിനിടെ അഖിലിന്റെ കഴുത്തില്‍ വിഷ്ണു കടന്ന് പിടിക്കുകയായിരുന്നു. ഓട്ടോ നിര്‍ത്തിയ ശേഷം അഖില്‍ ഓടി രക്ഷപ്പെട്ട് സമീപത്തുള്ള കടയില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്ത് വിഷ്ണു ഓട്ടോറിക്ഷ കത്തിച്ചതായാണ് വിവരം. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് സംഭവം ക്വട്ടേഷനാണെന്ന് പോലീസിന് മനസിലായത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് അഖിലിനെ കൊലപ്പെടുത്താന്‍ വിഷ്ണുവിനെ മറ്റൊരാള്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. ഇയാളും പോലീസ് പിടിയിലാണെന്നാണ് സൂചന. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങളോ കസ്റ്റഡിയിലെടുത്ത കാര്യമോ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post