മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴ് മണിയോടെ തിരുവല്ല ബൈപ്പാസിലായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ വാഹനം സമീപത്തെ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. മന്ത്രിയെ ഉടന്‍ തന്നെ തിരുവല്ല ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി.
Discussion about this post