21 വര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷം ചെറിയാന് ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചെറിയാന് സഹോദരനെ പോലെയാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സിപിഐഎം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും യുവനേതാക്കള്‍ക്കും വിജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്.
ചെറിയാന് ഫിലിപ്പിന്റെ അംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാകും പ്രഖ്യാപിക്കുക.
Discussion about this post