കോട്ടയം: അതിതീവ്രമഴ പെയ്ത എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. എറുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട കണമല സ്കൂളിന്റെ വാഹനം നാട്ടുകാര്‍ കരയ്ക്കടുപ്പിച്ചു. പള്ളിപ്പടി മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ഏഞ്ചല്‍വാലിയില്‍ നിലവില്‍ മഴയില്ലായെന്നും വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു.
Discussion about this post