ദുബൈ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയില്‍ നിന്ന് മുഖത്തടിയേറ്റതിനെ തുടര്‍ന്ന് മലയാളികള്‍ ഒന്നടങ്കം പിന്തുണച്ച റിങ്കു സുകുമാരന്‍ ദുബൈയിലെത്തി ജോലിയില്‍ പ്രവേശിച്ചു.
ദുബൈയില്‍ ജോണ്സണ് ടെക്നിക്കല്‍ സര്‍വീസ് (ജെ.ടി.എസ്) എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് റിങ്കു ജോലിയില്‍ പ്രവേശിച്ചത്. ജെടിഎസിലെ മാനേജിങ് പാര്‍ട്ണറായ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ബൈജു ചാലിയിലാണ് റിങ്കുവിന് ജോലി നല്കി സഹായിച്ചത്.
2018ല്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവെയാണ് റിങ്കുവിന് കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ മര്‍ദനമേറ്റത്. ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി സ്കൂട്ടര്‍ വെച്ചിട്ടുപോവുകയായിരുന്നു. ഇത് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം റിങ്കു അവിടെ നിന്ന് നീക്കിവെച്ചു. ഇതില്‍ അരിശം പൂണ്ട്, ആളുകളുടെ മുന്നില്‍ വെച്ച് യുവതി റിങ്കുവിന്റെ മുഖത്തടിക്കുകയായിരുന്നു. എന്നാല്‍ റിങ്കു പ്രതികരിക്കാതെ മാറി നിന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ െൈവറലായതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. സംഭവത്തിന് പിന്നാലെ റിങ്കുവിന് സഹായ വാഗ്ദാനങ്ങളുമായി നിരവധിപ്പേരെത്തി.
കര്‍ണാടകയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം ഫീസടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തിയ ശേഷം, അമ്മയ്ക്ക് താങ്ങായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയിലാണ് യുവതിയുടെ മര്‍ദനമേറ്റതും അപ്രതീക്ഷിത സംഭവങ്ങളുണ്ടായതും.
നിരവധി പേരാണ് റിങ്കുവിന് സഹായ വാഗ്ദാനങ്ങളുമായി എത്തിയത്. ഇതിനിടയിലാണ് ബൈജുവിന്റെ ജോലി വാഗ്ദാനവും റിങ്കുവിനെത്തേടിയെത്തി.എന്നാല്‍ അമ്മയുടെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനുണ്ടായിരുന്നതിനാല്‍ യുഎഇയിലെ ജോലി വാഗ്ദാനം സ്വീകരിക്കാന്‍ റിങ്കുവിന് അന്ന് കഴിഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം റിങ്കു ബന്ധപ്പെട്ടപ്പോള്‍ ജോലിയ്ക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
Discussion about this post