തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് രണ്ടിടത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഗൗരവമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും അറിയിച്ചു.
അതേസമയം ഇടുക്കി കൊക്കയാറില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. 5 പേരെ കാണാതായെന്നാണ് സംശയം.
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഇതരസംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്.
Discussion about this post