കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 15 രൂപയാണ് വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില.
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോള്‍ 103.42, ഡീസല്‍ 96.74 എന്നാണ് നിലവിലെ വില.
Discussion about this post