തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷന് 90 ശതമാനം കടന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. അഞ്ച് ജില്ലകളില്‍ നൂറ് ശതമാനത്തിനടുത്താണ്. വാക്സിനെടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും പ്രോട്ടോകോള്‍ നന്നായി പാലിക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പുതിയ ഡെങ്കി വകഭേദമില്ല. 2017ല്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ തീവ്രത കൂടിയ രോഗമാണ് ഡെങ്കിപ്പനി 2. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.സര്‍ക്കാര്‍ നടത്തിയ സിറോ സര്‍വേ ഫലം ഉടന്‍ ലഭിക്കും. സര്‍വേ ഫലം അടിസ്ഥാനമാക്കിയാകും സ്കൂള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുകയെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Discussion about this post