കെയ്റോ: കരച്ചില് നിര്‍ത്താത്തതിന് അമ്മ കുഞ്ഞിനെ റിമോട്ട് കൊണ്ടടിച്ചുകൊന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഈജിപ്തിലാണ് സംഭവം. 24കാരിയായ തന്റെ ഭാര്യ കുഞ്ഞിനെ ടി.വിയുടെ റിമോട്ട് കൊണ്ട് അടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് കാണിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. വീട്ടില്‍ നിന്ന് ഓടിപ്പോയ അമ്മയെ മൂന്ന് ദിവസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അടുക്കളയിലെ ജോലിക്കിടയില്‍ കുഞ്ഞ് തന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണുവെന്നും അതിന് ശേഷം നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട്ട് കൊണ്ട് അടിക്കുകയായിരുന്നുവെന്നും യുവതി കുറ്റസമ്മതം നടത്തി.
ആശുപത്രിയില്‍ 45 ദിവസം അമ്മയെ പാര്‍പ്പിച്ച ശേഷം അവരുടെ മാനസിക നില പരിശോധിക്കാനും ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും കോടതി ഉത്തരവിട്ടു. ആശുപത്രിയില്‍ നിന്ന് മാനസിക പരിശോധാന റിപ്പോര്‍ട്ട് കിട്ടിയ ശേഷം നവംബറില്‍ കേസിന്റെ വിചാരണ തുടങ്ങും.
Discussion about this post