തൃശൂര്‍: കാണാതായ മുന്‍ സിപിഐഎം പ്രവര്ത്തകന് സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റയാന് സമരം നടത്തിയ ആളായിരുന്നു സുജേഷ് കണ്ണാട്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടില്‍ തിരിച്ചെത്തിയത്. യാത്ര പോയതാണെന്ന് സുജേഷ് പറയുന്നത്.
തൃശൂര്‍ മാടായിക്കോണം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. സുജേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായതിന് കേസടുത്തതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കാറിലാണ് സുജേഷ് വീടുവിട്ടറങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അസ്വസ്ഥനായിരുന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
Discussion about this post