തിരുവനന്തപുരം: കൊല്ലത്ത് ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് കൊല്ലം ഡി എം ഒയ്ക്ക് നിര്‍ദേശം നല്കി.
പാരിപ്പള്ളി സ്വദേശിനിയായ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു എന്നാണ് പരാതി. പരവൂര്‍ നെടുങ്ങോലം രാമ റാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി , തിരുവനന്തപുരം എസ് എ ടി ആശുപത്രികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പാരിപ്പള്ളി സ്വദേശിനി മീര ഈ മാസം 11 നാണ് ചികില്‍സ തേടി നെടുങ്ങോലം ആശുപത്രിയില്‍ എത്തിയത്. 13 ന് എസ്എടിയില്‍ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.
Discussion about this post