വടകര: ഉടമയും ഭാര്യയും ഇറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വാന്‍ സ്ഫോടനത്തോടെ കത്തി. വടകര നാരായണ നഗര്‍ സ്നേക്ക് ആന്റ് ലാഡര്‍ കുട്ടികളുടെ പാര്‍ക്കിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടമുണ്ടായത്.
സ്ഥാപനത്തിന്റെ ഉടമയായ മേപ്പയില്‍ സ്വദേശി ലിബീഷ് രാജും ഭാര്യ അനൂപയും വാനില്‍ നിന്നിറങ്ങി 5 മിനിറ്റ് കഴിഞ്ഞാണ് പൊട്ടിത്തെറിയുണ്ടായത്. വാന്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.
Discussion about this post