ആലപ്പുഴ: വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. ഒപി, കൊവിഡ് വാക്സിനേഷന്, പരിശോധന അടക്കമുളള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവര്‍ത്തിക്കൂ.
കഴിഞ്ഞ 24നാണ് കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. ബാക്കി വന്ന വാക്സീന് വിതരണം ചെയ്യുന്നതിന്റെ പേരിലാണ് പ്രാദേശിക സിപിഐഎം നേതാക്കളും ഡോക്ടറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമെത്തിയ 10 പേര്‍ക്ക് കൂടി വാക്സീന് നല്കാന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കിടപ്പുരോഗികള്‍ക്കായി മാറ്റിവച്ചതാണെന്നും നല്‍കാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി.
Discussion about this post