ടോക്യോ: ടോക്യോ ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ പി വി സിന്ധുവില്ല. സെമിയില്‍ ചൈനീസ് തായ്പേയിയുടെ തായ് സു-യിംഗയോട് സിന്ധു പരാജയപ്പെട്ടു. സ്കോര്‍ 21-18 21-12.
ആദ്യ ഗെയിമില്‍ തുടകത്തില്‍ തിന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതി കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്കോര്‍ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.
അതേസമയ വനിതാ വിഭാഗം മിഡില്‍വെയ്റ്റ് ബോക്സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങിയ പൂജാ റാണിയും പുറത്തായി. നിലവിലെ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ലി ക്വിയനാണ് പൂജയെ ഇടിച്ചിട്ടത്. 5-0ത്തിനായിരുന്നു രണ്ടാം സീഡായ ലിയുടെ ജയം. വനിതകളില്‍ ലൊവിലിന ബോഗോഹെയ്ന് മാത്രമാണ് അവശേഷിക്കുന്നത്. താരം മെഡലുറപ്പിച്ചിരുന്നു.
പുരുഷ ബോക്സര്മാരില് സതീഷ് കുമാര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
Discussion about this post