മാനസയെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖില്‍ മോഷ്ടിച്ചതെന്ന് സംശയം. തോക്ക് ലഭിച്ചതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് കണ്ണൂര്‍ സ്വദേശിനി നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡന്റല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന മാനസയ്ക്ക് സുഹൃത്തായിരുന്ന രാഖിലിന്റെ വെടിയേറ്റത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും പിന്നീടു പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
രാഖില്‍ മാനസയെ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണെന്ന് സഹോദരന് പറഞ്ഞു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രാഖില്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം. മാനസ തള്ളിപ്പറഞ്ഞത് രാഖിലിനെ തളര്‍ത്തിയിരുന്നതായും സഹോദരന് പറഞ്ഞു.
അതേസമയം മാനസയുടെയും രാഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.
Discussion about this post