തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാക്സിന് വിതരണം പൂര്‍ണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. 150-ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. പുതിയ സ്റ്റോക്ക് 29-നേ എത്തൂവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ശനിയാഴ്ച 1522 വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്നായി നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് വാക്സീന് നല്‍കിയത്. ഇത് റെക്കോര്‍ഡായിരുന്നു. അതേസമയം, സ്വകാര്യമേഖലയില്‍ ബുക്ക് ചെയ്ത വാക്സീന് ലഭിക്കും.
Discussion about this post