തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രകാശനം ചെയ്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്.
തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും.
അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.
അതേസമയം, കൊവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളില്‍ ഏതാനും എണ്ണം 23 മുതല്‍ പുനരാരംഭിക്കും. 23ന് നിര്‍മ്മല്‍, 27ന് സ്ത്രീശക്തി, 30 ന് നിര്‍മ്മല്‍ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക. ഓഗസ്റ്റ് 15 വരെ ആഴ്ചയില്‍ മൂന്ന് നറുക്കെടുപ്പുകള്‍ വീതം ഉണ്ടായിരിക്കും. തുടര്‍ന്ന് വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
Discussion about this post