ന്യൂഡല്‍ഹി: പെഗാസസ് സ്പൈവെയറില്‍ ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടി രൂപ വരെ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരുകള്‍ക്ക് മാത്രമേ ഇത്രയും വലിയ തുകയില്‍ ഫോണ്‍ ടാപ്പ് ചെയ്യാന്‍ കഴിയൂ എന്ന നിഗനമം ശക്തമാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കം 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നിരീക്ഷിക്കാനായി നിര്‍ദ്ദേശം നല്‍കിയത് മൊറോക്കോയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണുകള്‍ നല്കാത്തതിനാല് ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ വ്യക്തമാക്കി. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവരെയും നിരീക്ഷിച്ചുവെന്നതും പുതിയ വെളിപ്പെടുത്തല്‍ ആയി പുറത്തുവന്നിട്ടുണ്ട്
Discussion about this post