തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തത്. മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
ജൂണ്‍ 1 മുതല്‍ 30 കേരളത്തില്‍ ശരാശരി കിട്ടേണ്ടത് 643 മില്ലി ലീറ്റര്‍ മഴയാണ്, കിട്ടിയത് 408 മില്ലി ലിറ്ററും. 36 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്.
Discussion about this post