തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നല്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ഹാട്ടലുകളില് ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക , വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് . വ്യാപാരികളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാണാരോപണം.
Discussion about this post