കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലില്‍ അപൂര്‍വ രോഗം ബാധിച്ച ഒന്നരവയസുകാരന് മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ പണവും ലഭിച്ചു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷയാണ് അറിയിച്ചത്. ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്ന് കുടുംബം അറിയിച്ചു. 18 കോടി രൂപയാണ് മുഹമ്മദിന് മരുന്നിനായി കണ്ടെത്തേണ്ടിയിരുന്നത്. പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിയാണ് മുഹമ്മദിന്. മുഹമ്മദിന്റെ സഹോദരി 15 വയസുകാരി അഫ്രയ്ക്കും ഇതേ അസുഖമാണ്.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റെയും മറിയത്തിന്റെയും ഇളയമകനാണ് മുഹമ്മദ്. മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. ഒന്നരവയസുകാരന് അനിയന് മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം കേരളം നിന്നതോടെ പണം കണ്ടെത്താന്‍ സാധിക്കുകയായിരുന്നു.
Discussion about this post