കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുക്കവേ കൊല്ലം മുകേഷ് എംഎല്‍എയ്ക്ക് വന്നൊരു ഫോണ്‍ കോളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പാലക്കാട് ഒറ്റപ്പാലത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ഥിയോട് ദേഷ്യത്തോടെ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്.സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.
അതേസമയം ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കുമെന്നും മുകേഷ് പ്രതികരിച്ചു. ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലാണെന്ന് മുകേഷ് പറഞ്ഞു. തിരിച്ചുവിളിക്കാമെന്നും അറിയിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ സൂം മീറ്റിംഗ് കട്ടായി. തന്നെ വിളിച്ചയാള്‍ നിഷ്കളങ്കനാണെങ്കില്‍ എന്തിന് കോള്‍ റെക്കോഡ് ചെയ്യണമെന്നാണ് മുകേഷ് ചോദിക്കുന്നത്. ആറ് തവണ എന്തിന് വിളിച്ചു. അതിന് മുമ്പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണെന്നും പ്രകോപിപ്പിക്കാനാണ് ശ്രമമെന്നും മുകേഷ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കുട്ടിക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മുകേഷ് ഇന്ന് പോലീസിന് പരാതി നല്‍കുമെന്നാണ് സൂചന. ഇതിന് പിന്നിലുളളവരെ കണ്ടെത്താന്‍ പോലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് എംഎല്‍എ അറിയിച്ചിരുന്നു. അതേസമയം പാലക്കാട് ഒറ്റപ്പാലത്തു നിന്ന് എംഎല്‍എയുടെ മൊബൈല്‍ഫോണിലേക്ക് വിളിച്ച വിദ്യാര്‍ഥിയെ ഇനിയും കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥിയുടെ ഫോണ്‍നമ്പര്‍ വെളിപ്പെടുത്താന്‍ മുകേഷും തയാറായിട്ടില്ല.
വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
https://www.facebook.com/smtvnews365/videos/990563641685061/
Discussion about this post