കാസര്‍ഗോഡ്: കാസര്‍ഗോഡ് കസബ കടപ്പുറത്തുനിന്ന് പോയ മല്‍സ്യബന്ധന വള്ളം മറിഞ്ഞു കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നെല്ലിക്കുന്ന് കടപ്പുറം സ്വദേശികളായ സന്ദീപ്(33), രതീശന്(30), കാര്‍ത്തിക് (19) എന്നിവരുടെ മൃതദേഹമാണ് കോട്ടിക്കുളം ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെയാണ് കീഴൂര്‍ അഴിമുഖത്തിന് സമീപം വള്ളം മുങ്ങിയത്. ശക്തമായ തിരയില്‍പ്പെട്ടാണ് ഇന്നലെ പുലര്‍ച്ചെ ആഞ്ജനേയ എന്ന ഫൈബര്‍ വള്ളം മുങ്ങിയത്. വള്ളത്തില്‍ ഉണ്ടായിരുന്ന ഏഴ് മല്‍സ്യത്തൊഴിലാളികളില്‍ നാലുപേരെ സമീപത്തുണ്ടായിരുന്ന വള്ളക്കാര് രക്ഷിച്ചിരുന്നു.
Discussion about this post