കിറ്റക്സ് വിഷയത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. കിറ്റക്സ് വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. താന്‍ പറഞ്ഞതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ മാനേജ്മെന്റുമായി സംസാരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പി.രാജീവ് പറഞ്ഞു.
കിറ്റെക്സ് മാനേജ്മെന്റിനെ 28ന് തന്നെ താന്‍ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരനെ വിളിച്ചു സംസാരിച്ചു. തുടര്‍ച്ചയായി നാടിനു അപകീര്‍ത്തിപരമായ രീതിയില്‍ പോകണോ എന്ന് അവര്‍ തീരുമാനിക്കണ്ടതായിരുന്നു. 3500 കോടിയുടെ പദ്ധതി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കും. സര്‍ക്കാരിന്റെ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. ഇതിനെ 20- 20 യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യം ഇല്ല. അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ ഡി എഫ് സീറ്റ് ഒന്നും നഷ്ടപ്പെട്ടില്ലെ്ന്നും പി.രാജീവ് പറഞ്ഞു.
Discussion about this post