ഇരട്ട വോട്ട് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു.ഐടി ആക്ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
രണ്ടുകോടി 67 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്നാണ് പരാതി. ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
Discussion about this post