കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ തങ്ങളെ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അര്ജുന് ആയങ്കിയുടെ മൊഴി. കരിപ്പൂര്‍ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അര്ജുന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അതേസമയം സ്വര്‍ണക്കടത്തുകാരുടെ പക്കല്‍ നിന്ന് മുന്‍പ് സ്വര്‍ണം കവര്‍ന്നതായി അര്ജുന് സമ്മതിച്ചു. കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ചതിന് ടിപി കേസ് പ്രതികള്‍ക്ക് ലാഭവിഹിതം പകരമായി നല്‍കിയെന്ന് മൊഴിയില്‍ പറയുന്നു. ടിപി കേസ് പ്രതികള്‍ നിര്‍ദ്ദേശിക്കുന്ന ആളുകള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരുന്നത്. കരിപ്പൂര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ സഹായം കിട്ടിയെന്നും മൊഴിയുണ്ട്. പാനൂര്‍ ചൊക്ലി മേഖലയിലാണ് അര്ജുന് ഒളിവില്‍ കഴിഞ്ഞത്.
Discussion about this post