തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വഷണ സംഘം കെ സുരേന്ദ്രന് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട്ടെ വീട്ടില്‍ എത്തിയാണ് പൊലീസ് കെ സുരേന്ദ്രന് നോട്ടീസ് നല്‍കിയത്.
ബിജെപിയുടെ മൂന്നരക്കോടി രൂപ കൊടകരയില്‍ നഷ്ടപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കവര്‍ന്നത്.
Discussion about this post